ചെൽസിയിൽ യുവ താരങ്ങൾക്ക് നല്ല കാലം, മൗണ്ടിന് പുതിയ കരാർ

0
ചെൽസിയിൽ യുവ താരങ്ങൾക്ക് നല്ല കാലം, മൗണ്ടിന് പുതിയ കരാർ

ട്രാൻസ്ഫർ വിലക്കുമായി പുതിയ സീസണിനായി ഒരുങ്ങുന്ന ചെൽസിയിൽ ലംപാർഡിന്റെ തയ്യാറെടുപ്പുകൾ തുടരുന്നു. ചെൽസിയുടെ അക്കാദമി വഴി വളർന്ന മാസൺ മൗണ്ട് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. അഞ്ച് വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. ലംപാർഡിന് കീഴിൽ ചെൽസി യുവ താരങ്ങൾക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചേക്കും എന്നതിന്റെ വ്യക്തമായ സൂചനയായി ഇതിനെ കാണാൻ സാധിക്കും.

ഡർബിയിൽ ലംപാർഡിന് കീഴിൽ ലോണിൽ കളിച്ചു മികവ് തെളിയിച്ച താരത്തെ വരും സീസണിൽ ലംപാർഡ് ടീമിൽ ഇടം നൽകിയേക്കും എന്നുറപ്പാണ്. 20 വയസുകാരനായ മൌണ്ട് 2005 ൽ തന്റെ ആറാം വയസിലാണ് ചെൽസി അക്കാദമിയിൽ എത്തുന്നത്. യൂത്ത് ടീമിൽ മികച്ച പ്രകടനങ്ങൾ നടത്തിയതോടെ ചെൽസി താരത്തെ 2017-2018 സീസണിൽ ലോണിൽ വിറ്റെസെയിലേക് അയച്ചു. അവിടെ മികച്ച പ്രകടനം തുടർന്ന താരം കഴിഞ്ഞ സീസണിൽ ഡർബിയിൽ ലംപാർസിന്റെ ഡർബിയുടെ പ്രധാന താരമായി. ഡർബിക് വേണ്ടി 44 മത്സരങ്ങൾ കളിച്ച താരം 11 ഗോളുകൾ നേടി.