“ഇന്റർ മിലാൻ ഈ സീസണിൽ ഇറ്റാലിയൻ കിരീടം നേടണം” – മൗറീനോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണത്തെ ഇറ്റാലിയൻ ലീഗ് കിരീടം ഇന്റർ മിലാൻ നേടണമെന്ന് ജോസെ മൗറീനോ. മു‌ൻ ഇന്റർ മിലാൻ പരിശീലകനായ മൗറീനോ ഇത്തവണ മിലാൻ തന്നെ കിരീടം നേടും എന്ന് പറഞ്ഞു. പുതിയ സീസണു വേണ്ടി ടീം ശക്തമാക്കുകയാണ് ഇന്റർ മിലാൻ. അന്റോണിയോ കോണ്ടെയെ പരിശീലകനായി എത്തിച്ച ഇന്റർ ഇപ്പോൾ ലുകാകു അടക്കുള്ള വലിയ താരങ്ങൾക്ക് പിറകെ ആണ്.

അവസാന എട്ടു വർഷം തുടർച്ചയായി യുവന്റസാണ് ഇറ്റലിയിൽ കിരീടം നേടുന്നത്. അതിനൊരവസാനം ഉണ്ടാകുമെന്ന് മൗറീനോ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇപ്പോൾ പരിശീലക ജോലിയിൽ ഇല്ലാത്ത മൗറീനോ താൻ ബുണ്ടസ് ലീഗയിലേക്ക് പോകാൻ സാധ്യത ഉണ്ടെന്ന സൂചനകളും നൽകി. ഇപ്പോൾ താൻ ജർമൻ ഭാഷ പഠിക്കുകയാണ് എന്നാണ് മൗറീനോ പറഞ്ഞത്.