റൊബേർട്ടോ സൊൽഡാഡോ ഇനി ഗ്രാനഡയിൽ

0
റൊബേർട്ടോ സൊൽഡാഡോ ഇനി ഗ്രാനഡയിൽ

ലാലിഗയിലേക്ക് പ്രൊമോഷൻ നേടി എത്തിയ ഗ്രാനഡ പരിചയസമ്പത്ത് ഏറെയുള്ള റൊബോർട്ടോ സെൽഡാഡോയെ സൈൻ ചെയ്തു. സ്ട്രൈക്കറായ സൊൽഡാഡോ മുമ്പ് പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. ടോട്ടൻഹാം, വലൻസിയ, വിയ്യാറയൽ എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുള്ള സെൽഡാഡോ ഇപ്പോൾ ഫ്രീ ഏജന്റായാണ് ഗ്രനഡയിലേക്ക് എത്തിയിരിക്കുന്നത്.

ഒരു വർഷത്തെ കരാറാണ് സൊൽഡാഡോ ഒപ്പുവെച്ചത്. താരത്തിന്റെ മെഡിക്കൽ നാളെ പൂർത്തിയാകും. റയൽ മാഡ്രിഡിലൂട കരിയർ തുടങ്ങിയ സെൽഡാഡോ സ്പെയിൻ ദേശീയ ടീമിലും മുമ്പ് കളിച്ചിട്ടുണ്ട്. സ്പെയിനിനായി ഏഴു ഗോളുകൾ നേടിയിട്ടുണ്ട്.