ലെനോയുടെ അബദ്ധത്തിന് വലിയ വില കൊടുത്ത് ആഴ്‌സണൽ

Bernd Leno Arsenal Everton Self Goal

പ്രീമിയർ ലീഗിൽ എവർട്ടണെതിരെ ആഴ്‌സണലിന് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് എവർട്ടൺ ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്. ആഴ്‌സണൽ ഗോൾ കീപ്പർ ലെനോയുടെ സെൽഫ് ഗോളിലാണ് എവർട്ടൺ മത്സരം ജയിച്ചത്. ഇന്നത്തെ ജയത്തോടെ എവർട്ടൺ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കി.

മത്സരം അവസാനിക്കാൻ 14 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് എവർട്ടൺ താരം റിച്ചാർലിസന്റെ ദുർബലമായ ഷോട്ട് ലെനോയുടെ കാലിനടിയിലൂടെ സ്വന്തം പോസ്റ്റിൽ പതിച്ചത്. രണ്ടാം പകുതിയിൽ ആഴ്‌സണലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ‘വാർ’ ഇടപെട്ട് ഓഫ്‌സൈഡ് വിളിച്ചതും ആഴ്‌സണലിന് തിരിച്ചടിയായി. ജയത്തോടെ എവർട്ടൺ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് മൂന്ന് പോയിന്റ് മാത്രം പിന്നിലാണ്.