മാറ്റങ്ങളുമായി ഇറങ്ങിയ ഗോവയ്ക്ക് പരാജയം

20210424 010115

എ എഫ് സി ചാമ്പ്യൻസ് ലീഗിലെ എഫ് സി ഗോവയുടെ മികച്ച പ്രകടനങ്ങൾ ഇന്ന് ആവർത്തിക്കപ്പെട്ടില്ല. ഇന്ന് ഗ്രൂപ്പിലെ നാലാം മത്സരത്തിൽ കരുത്തരായ പെർസപൊലിസിനോട് അനായാസം ഗോവ പരാജയപ്പെട്ടു. എട്ടു മാറ്റങ്ങളുമായി ഇറങ്ങിയ ഗോവയ്ക്ക് ഇന്ന് പൊരുതി നിൽക്കാൻ പോലും ആയിരുന്നുല്ല.. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പെർസപൊലിസ് വിജയിച്ചത്‌.

24ആം മിനുട്ടിക് ഷഹരിയാർ, 43ആം മിനുട്ടിൽ മെഹ്ദി തൊരാബി, 47ആം മിനുട്ടിൽ ഇസ അൽകസിർ, 58ആം മിനുട്ടിൽ കമാൽ എന്നിവരാണ് പെർസെപൊലിസിനായി ഗോൾ നേടിയത്‌. ഇന്ന് പരിക്ക് കാരണം ധീരജ് എഫ് സി ഗോവയുടെ വലകാക്കാൻ ഉണ്ടായിരുന്നില്ല. ധീരജിന് പകരം ഇറങ്ങിയ നവീൻ ആകട്ടെ നിരാശപ്പെടുത്തുകയും ചെയ്തു. നാലു മത്സരങ്ങളിൽ നാലും വിജയിച്ച പെർസപൊലിസ് ഗ്രൂപ്പിൽ ഒന്നാമത് തുടരുകയാണ്. 2 പോയിന്റുള്ള ഗോവ മൂന്നാം സ്ഥാനത്താണ്.