ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരം മാറ്റിവെച്ചു

20210424 001406

ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരം മാറ്റിവെച്ചു. ഏപ്രിൽ 28ന് ഗോവയിൽ വെച്ചായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണ വ്യാപനം അതിരൂക്ഷമായതിനാൽ ഇപ്പോൾ മത്സരം നടത്തേണ്ട എന്ന എ എഫ് സി തീരുമാനിച്ചു. ഏപ്രിൽ 28ന് ബെംഗളൂരു ആരെ നേരിടും എന്നും ഇതുവരെ തീരുമാനമായിരുന്നില്ല.

ബംഗ്ലാദേശ് ക്ലബായ ധാക അബാനിയും മാൽഡീവ്സ് ക്ലബായ ഈഗിൾസും തമ്മിലുള്ള മത്സരത്തിലെ വിജയികളാണ് ബെംഗളൂരുവിനെ നേരിടേണ്ടത്. എന്നാൽ ആ മത്സരം ഇതുവരെ നടന്നിട്ടില്ല. രണ്ടു തവണ കൊറോണ കാരണം മാറ്റിവെച്ച ആ മത്സരം ഇനി എന്ന് നടത്തുമെന്ന് തീരുമാനിച്ചിട്ടില്ല. ആ മത്സരം നടന്നാൽ മാത്രമെ ബെംഗളൂരുവിന്റെ പ്ലെ ഓഫ് എന്ന് നടക്കുമെന്ന് തീരുമാനമാവുകയുള്ളൂ. കഴിഞ്ഞ യോഗ്യത റൗണ്ടിൽ നേപ്പാൾ ക്ലബായ ട്രിബുവൻ ആർമിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിക്കാൻ ബെംഗളൂരുവിനായിരുന്നു.