എവർട്ടണ് ലീഗിലെ രണ്ടാം വിജയം

Newsroom

Picsart 22 10 01 22 27 23 730
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ ഈ സീസണിലെ രണ്ടാം വിജയം ലമ്പാർഡും എവർട്ടണും ഇന്ന് സ്വന്തമാക്കി. എവേ മത്സരത്തിൽ സതാമ്പ്ടണ് എതിരെ തുടക്കത്തിൽ പിറകിൽ പോയ ശേഷം 2-1ന്റെ വിജയം ആണ് എവർട്ടൺ സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ആണ് ഇന്നത്തെ എല്ലാ ഗോളും വന്നത്. .

വിജയം 220553

49ആം മിനുട്ടിൽ അരിബോയിലൂടെ സതാമ്പ്ടൺ ലീഡ് എടുത്തു. ഈ ലീഡ് മൂന്ന് മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. 52ആം മിനുട്ടിൽ കോണർ കോഡിയിലൂടെ എവർട്ടൺ സമനില നേടി. പിന്നാലെ 54ആം മിനുട്ടിൽ ഡ്വൈർ മക്നീൽ നേടിയ ഗോൾ എവർട്ടണ് ലീഡ് നൽകി. ഈ ഗോൾ കൊണ്ട് വിജയവും ഉറപ്പിക്കാൻ അവർക്ക് ആയി.

ഈ ജയത്തോടെ എവർട്ടൺ ലീഗിൽ പതിനൊന്നാം സ്ഥാനത്തേക്ക് ഉയർന്നു‌. സതാമ്പ്ടൺ 16ആം സ്ഥാനത്താണ്.