സാൻസിരോയിൽ ഇന്ററിനെ വീഴ്ത്തി ജോസെയുടെ റോമ

Picsart 22 10 01 23 37 45 463

സീരി എയിൽ റോമയ്ക്ക് ഒരു ഗംഭീര വിജയം. ഇന്ന് വമ്പന്മാരായ ഇന്റർ മിലാനെ സാൻസിരോയിൽ ചെന്ന് പരാജയപ്പെടുത്താൻ റോമക്ക് ആയി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജോസെയുടെ ടീം വിജയിച്ചത്. അതും തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം.

ഇന്ന് മത്സരത്തിന്റെ 30ആം മിനുട്ടിൽ ഡിമാർകോയുടെ ഗോളിലൂടെ ഇന്റർ മിലാൻ ലീഡ് എടുക്കുക ആയിരുന്നു.ഈ ഗോളിന് ഡിബാല ഒരു മനോഹര വോളിയിലൂടെ മറുപടി നൽകി. 39ആം മിനുട്ടിൽ സ്പിനസോളയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡിബാലയുടെ വോളി.

റോമ 232819

രണ്ടാം പകുതിയിൽ സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിലൂടെ റോമ വിജയ ഗോളും നേടി. പെലെഗ്രിനിയുടെ സെറ്റ് പീസിൽ നിന്നായിരുന്നു സ്മാളിംഗിന്റെ ഗോൾ.

ഈ വിജയത്തോടെ റോമ 16 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. ഇന്റർ 12 പോയിന്റുമായി ഏഴാം സ്ഥാനത്ത് ആണ് ഉള്ളത്.