എമിലിയാനോ മാർട്ടിനസിനെ ആസ്റ്റൺ വില്ല വിടാൻ അനുവദിക്കില്ല

Newsroom

Picsart 23 01 01 15 50 57 562
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ജവനുവരിയിൽ ആസ്റ്റൺ വില്ലയുടെ ഒരു പ്രധാന കളിക്കാരെയും ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് പരിശീലകൻ ഉനായ് എമെറി. ലോകകപ്പ് ജേതാവായ എമിലിയാനോയെ സ്വന്തമാക്കാൻ ബയേൺ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വരികെ ആണ് പരിശീലകൻ കാര്യങ്ങൾ വ്യക്തമാക്കിയത്‌.

എമി 23 01 01 15 51 09 537

ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ വരുന്നു. കളിക്കാർ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് ഉറപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും. ചില പുതിയ താരങ്ങളെ ക്ലബിലേക്ക് എത്തിക്കാൻ ആലോചിക്കുന്നുണ്ട്. ചിലർ ക്ലബ് വിടുകയും ചെയ്തേക്കാം. എന്നാൽ പ്രധാന താരങ്ങളിൽ ആരും ക്ലബ് വിടില്ല. കോച്ച് പറഞ്ഞു. ആഴ്സണൽ വിട്ട് ആസ്റ്റൺ വില്ലയിൽ എത്തിയത് മുതൽ ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് എമി മാർട്ടിനസ്.