വിനീത് റായ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ സാധ്യത

Newsroom

Picsart 24 05 06 13 35 26 438
Download the Fanport app now!
Appstore Badge
Google Play Badge 1

യുവ മിഡ്ഫീൽഡർ വിനീത് റായിയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കും എന്ന് റിപ്പോർട്ടുകൾ. മുംബൈ സിറ്റിയുടെ താരം ഈ സീസണോടെ ക്ലബ് വിടാൻ ഇരിക്കുകയാണ്. അവസാന മൂന്ന് സീസണായി വിനീത് റായ് മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ട്. ഒഡീഷ എഫ് സിയിൽ നിന്നായിരുന്നു താരം മുംബൈ സിറ്റിയിലേക്ക് എത്തിയത്.

വിനീത് റായ് 24 05 06 13 36 25 632

മുംബൈക്ക് വേണ്ടി 15 മത്സരങ്ങൾ ഈ കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ കളിക്കാൻ വിനീതിനായിരുന്നു‌. ഐ എസ് എല്ലിലെ ആകെ 104 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഒഡീഷയുടെ ക്യാപ്റ്റനും ആയിരുന്നു. മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ് വിനീത് റായ്‌. സൈനിംഗ് നടക്കുക ആണെങ്കിൽ ഒരു തിരിച്ചുവരവാകും ഇത്.