അഭിമാനം!! പാരീസ് ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച് ഇന്ത്യയുടെ റിലേ ടീമുകൾ!!

Newsroom

Picsart 24 05 06 10 46 54 567
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് രാവിലെ നടന്ന ലോക അത്‌ലറ്റിക്‌സ് റിലേയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ പാരീസ് ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചു‌. ഇന്ന് രണ്ടാം റൗണ്ട് ഹീറ്റ്‌സിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യൻ പുരുഷ-വനിതാ 4×400 മീറ്റർ റിലേ ടീമുകൾ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.

Picsart 24 05 06 10 47 17 845

വനിതാ വിഭാഗത്തിൽ രൂപാൽ ചൗധരി, എം ആർ പൂവമ്മ, ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേശൻ എന്നിവരുടെ ടീം 3 മിനിറ്റ് 29.35 സെക്കൻഡിൽ ജമൈക്കയ്ക്ക് (3:28.54) പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.

മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ, അരോകിയ രാജീവ്, അമോജ് ജേക്കബ് എന്നിവരടങ്ങിയ പുരുഷ ടീം 3 മിനിറ്റും 3.23 സെക്കൻഡും എന്ന ടൈമിൽ ഫിനിഷ് ചെയ്തു, അവരുടെ ഹീറ്റ്‌സിൽ യുഎസിനു പിന്നിൽ രണ്ടാം സ്ഥാനവും നേടി (2:59.95).

ഇന്ത്യ 24 05 06 10 47 33 773

ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്‌സിന് രണ്ടാം റൗണ്ടിലെ മൂന്ന് ഹീറ്റ്‌സുകളിലെയും ആദ്യ രണ്ട് ടീമുകൾ ആണ് യോഗ്യത നേടുന്നത്. പാരീസ് ഗെയിംസിലെ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഓഗസ്റ്റ് ഒന്നിന് ആണ് ആരംഭിക്കുന്നത്.