ടീം ശക്തമാക്കി നോർത്ത് ഈസ്റ്റ്, ഹിര മൊണ്ടാലിനെ സൈൻ ചെയ്തു

Newsroom

Picsart 23 01 01 14 54 18 316
Download the Fanport app now!
Appstore Badge
Google Play Badge 1

ലെഫ്റ്റ് ബാക്കായ ഹിര മൊണ്ടാലിനെ നോർത്ത് ഈസ്റ്റ് സൈൻ ചെയ്തു. ഹിര മൊണ്ടാൽ ഫ്രീ ഏജന്റാണ്. അവസാനമായി ബെംഗളൂരു എഫ് സിക്ക് വേണ്ടിയാണ് താരം കളിച്ചത്. ബെംഗളൂരുവിന് ഒപ്പം ഹിര മൊണ്ടാൽ ഡ്യൂറണ്ട് കപ്പ് കിരീടം താരം നേടിയിരുന്നു. ഇതിനു മുമ്പത്തെ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു ഹിര മൊണ്ടാൽ. ഈസ്റ്റ് ബംഗാളിനായി ഐ എസ് എല്ലിൽ 16 മത്സരങ്ങൾ ഹിര മൊണ്ടാൽ കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെ തന്നെ വളർന്ന താരമാണ് ഹിര മൊണ്ടാൽ‌.

ഹിര മൊണ്ടാൽ 23 01 01 14 53 57 291

ഈസ്റ്റ് ബംഗാൾ വിട്ട് പല ക്ലബുകളിലും മൊണ്ടാൽ കളിച്ചിരുന്നു. റൈൻബോ, പീർലസ്, മൊഹമ്മദൻസ്, കൊൽക്കത്ത കസ്റ്റംസ് എന്ന് തുടങ്ങിയ കൊൽക്കത്ത ക്ലബുകൾക്കായി ഹിര മൊണ്ടാൽ കളിച്ചിട്ടുണ്ട്.