ലീഡ്സിന്റെ ഡാനിയേൽ ജെയിംസ് ഫുൾഹാമിലേക്ക്

Wasim Akram

20220901 175725

ലീഡ്സ് യുണൈറ്റഡ് താരം ഡാനിയേൽ ജെയിംസ് ഫുൾഹാമിലേക്ക്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജെയിംസിനെ നിലവിൽ ലോൺ അടിസ്‌ഥാനത്തിൽ ആവും ഫുൾഹാം സ്വന്തമാക്കുക.

നേരത്തെ റോമയുടെ ഡച്ച് താരത്തെ സ്വന്തമാക്കാൻ സാധിക്കാത്ത ഫുൾഹാമിനു ജയിംസിന്റെ വേഗം മുന്നേറ്റത്തിൽ വലിയ കരുത്ത് പകരും. മാഴ്സെയിൽ നിന്നു ലീഡ്സ് യുണൈറ്റഡ് ബാമ്പ ഡിയങിനെ ജെയിംസിന് പകരക്കാരനായി ടീമിൽ എത്തിക്കും.