ചെൽസി ലക്ഷ്യം ആയിരുന്ന ക്രൊയേഷ്യൻ പ്രതിരോധതാരം ലൈപ്സിഗിൽ 5 വർഷത്തെ കരാറിൽ ഒപ്പിട്ടു

20220830 231335

ചെൽസി ലക്ഷ്യം ആയിരുന്ന ക്രൊയേഷ്യൻ പ്രതിരോധതാരം ജോസ്കോ ഗവാർഡിയോൾ ആർ.ബി ലൈപ്സിഗിൽ പുതിയ 5 വർഷത്തെ കരാറിൽ ഒപ്പിട്ടു. ഇന്നലെ ചെൽസി മുന്നോട്ട് വച്ച 90 മില്യൺ യൂറോയുടെ വലിയ ഓഫർ ജർമ്മൻ ക്ലബ് നിരസിച്ചിരുന്നു.

ട്രാൻസ്ഫർ വിപണി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളതിനാൽ താരത്തെ സ്വന്തമാക്കാൻ ഇത്തവണ ചെൽസിക്ക് ആവില്ല. അതേസമയം താരത്തിന് ആയി തുടർന്നും ശ്രമിക്കാൻ ആണ് ചെൽസി ഒരുങ്ങുന്നത്. ജനുവരിയിൽ ട്രാൻസ്ഫർ വിപണി തുറന്നാൽ താരത്തിന് ആയി ചെൽസി വീണ്ടും രംഗത്ത് വരും എന്നാണ് റിപ്പോർട്ടുകൾ.