വീണ്ടും പാലസിന് മുൻപിൽ തളർന്നു, സിറ്റിക്ക് സമനില മാത്രം

- Advertisement -

ക്രിസ്റ്റൽ പാലസിന് മുൻപിൽ പരുങ്ങുന്ന ശീലം സിറ്റി വീണ്ടും ആവർത്തിച്ചു. ഇത്തവണ എവേ മത്സരത്തിൽ 2-2 ന്റെ സമനില നേടാൻ മാത്രമാണ് അവർക്ക് സാധിച്ചത്. ഇതോടെ കിരീട പോരാട്ടത്തിൽ അവരുടെ സാധ്യത തീർത്തും മങ്ങി. നാളെ ലിവർപൂൾ ജയിച്ചാൽ സിറ്റി അവർക്ക് 14 പോയിന്റ് പിറകിൽ ആകും. നിലവിൽ സിറ്റിക്ക് 48 പോയിന്റാണ് ഉള്ളത്.

ആദ്യ പകുതിയിൽ ടോസൂൻ നേടിയ ഏക ഗോളിൽ ലീഡ് എടുത്ത ക്രിസ്റ്റൽ പാലസ് കളിയുടെ 80 മിനുട്ട് വരെ ലീഡ് നിലനിർത്തിയെങ്കിലും സെർജിയോ അഗ്യൂറോയുടെ 2 ഗോളുകൾ സിറ്റിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നതാണ്. 82, 87 മിനുട്ടുകളിൽ അഗ്യൂറോ ഗോൾ നേടിയതോടെ സിറ്റി ജയം ഉറപ്പിച്ചെങ്കിലും നിർഭാഗ്യം സിറ്റിയെ സെൽഫ് ഗോളിന്റെ രൂപത്തിൽ പിടികൂടി. 90 ആം മിനുട്ടിൽ ഫെർണാണ്ടിഞൊയുടെ സെൽഫ് ഗോളോടെ സിറ്റിക്ക് സമനില കൊണ്ട് തൃപ്തി പെടേണ്ടി വന്നു.

Advertisement