സുരക്ഷാ പ്രശ്നങ്ങൾക്കിടെ പാകിസ്ഥാൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്

സുരക്ഷാ പ്രശ്നങ്ങൾക്കിടെ പാകിസ്‌ഥാൻ പര്യടനത്തിനുള്ള ടി20 ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്. പുതുമുഖ താരം ഹസൻ മഹ്മൂദിന് അവസരം നൽകിയാണ് ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാൻ, സിംബാബ്‍വെ, ഇന്ത്യ ടീമുകൾക്കെതിരായ പരമ്പരക്ക് ശേഷം തമിം ഇക്ബാൽ ബംഗ്ളദേശ് നിരയിൽ തിരിച്ചെത്തിയിട്ടുണ്ട്. മഹ്മദുള്ളയാണ് ടീമിന്റെ ക്യാപ്റ്റൻ.

നേരത്തെ ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമിൽ നിന്ന് മുഷ്‌ഫിഖുർ റഹിം വിട്ടുനിന്നിരുന്നു. കൂടാതെ പരിശീലക സംഘത്തിലെ 5 പേരും ബംഗ്ളദേശിനൊപ്പം പാകിസ്ഥാനിൽ പര്യടനം നടത്തുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. മൂന്ന് ഘട്ടങ്ങളുള്ള പരമ്പരയിലെ ആദ്യ ഘട്ടത്തിൽ ബംഗ്ളദേശ് മൂന്ന് ടി20 മത്സരങ്ങളാണ് കളിക്കുക. ജനുവരി 24, 25, 27 എന്നീ ദിവസങ്ങളിലാണ് ടി20 മത്സരങ്ങൾ നടക്കുക.

Bangladesh: Mahmudullah (c), Tamim Iqbal, Soumya Sarkar, Mohammad Naim, Nazmul Hossain, Liton Das, Mohammad Mithun, Afif Hossain, Mahadi Hasan, Aminul Islam, Mustafizur Rahman, Shafiul Islam, Al-Amin Hossain, Rubel Hossain and Hasan Mahmud.

 

Previous articleവീണ്ടും പാലസിന് മുൻപിൽ തളർന്നു, സിറ്റിക്ക് സമനില മാത്രം
Next articleമികച്ച പ്രകടനം, പക്ഷെ ആഴ്സണലിന് ജയം മാത്രം ഇല്ല