പുതിയ താരങ്ങൾ വന്നിട്ടും രക്ഷയില്ല, ഫുൾഹാമിനെതിരെ ചെൽസിക്ക് സമനില

Staff Reporter

Mitrovic Enzo Fernandez Chelsea Fulham

പ്രീമിയർ ലീഗിൽ ചെൽസിയെ സമനിലയിൽ തളച്ച് ഫുൾഹാം. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ചെൽസി സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസിനെ ആദ്യ ഇലവനിൽ ഇറക്കിയാണ് ചെൽസി മത്സരം ആരംഭിച്ചത്. കൂടാതെ ജനുവരിയിൽ ടീമിൽ എത്തിയ മുഡ്രിക്കിനെയും ചെൽസി ആദ്യ ഇലവനിൽ ഇറക്കിയിരുന്നു.

Chelsea Willian Fulham James 1

മത്സരത്തിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. മത്സരത്തിൽ ഹാവെർട്സിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ഫോഫനയുടെ ശ്രമം ഗോൾ ലൈനിൽ വെച്ച് രക്ഷപെടുത്തിയതും ചെൽസിക്ക് തിരിച്ചടിയായി. മറുഭാഗത്ത് ആൻഡ്രെസ്‌ പെരേരയുടെ ശ്രമം കെപ മികച്ച സേവിലൂടെ ഗോൾ തടയുകയും ചെയ്തു.