അലൻ ഡൊണാൾഡ് ലോകകപ്പ് വരെ ബംഗ്ലാദേശിനൊപ്പം തുടരും

Newsroom

Picsart 23 02 04 01 46 59 081
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ അലൻ ഡൊണാൾഡ് 2023 ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് വരെ ബംഗ്ലാദേശിന്റെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി തുടരും.ഇന്നലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ വർഷം ആയിരുന്നു ബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിൽ അംഗമായി ഡൊണാൾഡിനെ എത്തിക്കുന്നത്. 2022ലെ ടി20 ലോകകപ്പിന് ശേഷം ഡൊണാൾഡിന്റെ കരാർ അവസാനിച്ചിരുന്നു എങ്കിലും അതിനുശേഷം, ബംഗ്ലാദേശ് ബോർഡ് ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടെസ്റ്റ് പരമ്പര വരെ അദ്ദേഹത്തിന്റെ കരാർ നീട്ടുക ആയിരുന്നു.

ഡൊണാൾഡ് ഇപ്പോൾ തന്റെ വർക്ക് പെർമിറ്റ് വിസയ്ക്കായി കാത്തിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ആയി അദ്ദേഹം ഫെബ്രുവരി 22-നകം ധാക്കയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.