അൽ നസറിനെ പരാജയത്തിൽ നിന്ന് രക്ഷിച്ച് റൊണാൾഡോയുടെ ഇഞ്ച്വറി ടൈം ഗോൾ!!

Newsroom

Picsart 23 02 03 23 40 04 321

അൽ നാസർ കരിയറിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ഗോൾ എത്തി. ഇന്ന് ലീഗ് മത്സരത്തിൽ അൽ ഫതെഹിനെ നേരിട്ട അൽ നാസർ 2-2ന്റെ സമനില വഴങ്ങി. ഈ മത്സരത്തിൽ അൽ നസർ പരാജയത്തിലേക്ക് പോകുന്നതിന്റെ വക്കിൽ നിൽക്കുമ്പോൾ ആയിരുന്നു റൊണാൾഡോയുടെ ഗോൾ. ഇന്ന് തുടക്കത്തിൽ തന്നെ ടെല്ലോ നേടിയ ഗോളിൽ ഫതെ ലീഡ് എടുത്തു. ഇതിനു ആദ്യ പകുതിയിൽ തന്നെ ടലിസ്കയിലൂടെ അൽ നസർ സമനിലയും കണ്ടെത്തി.

റൊണാൾഡോ 23 02 03 23 40 13 901

രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ബെൻഡെബ്കയിലൂടെ വീണ്ടും ഫതെ ലീഡ് എടുത്തു. കളി 2-1 എന്ന് നിൽക്കുമ്പോൾ 92ആം മിനുട്ടിൽ അൽ നസറിന് ഒരു പെനാൾട്ടി കിട്ടി. സമ്മർദ്ദങ്ങൾ അതിജീവിച്ച് റൊണാൾഡോ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ടീമിന് സമനില നൽകി.

ഇനി ഫെബ്രുവരി 9ന് അൽ വെഹ്ദക്ക് എതിരെയാണ് അൽ നസറിന്റെ കളി. 34 പോയിന്റുമായി അൽ നസർ തന്നെയാണ് ലീഗിൽ ഒന്നാമത്.