പത്ത് പേരായി ചുരുങ്ങിയിട്ടും ചെൽസിയെ സമനിലയിൽ തളച്ച് ആഴ്‌സണൽ

Photo: Twitter/@premierleague

പ്രീമിയർ ലീഗിൽ മത്സരത്തിന്റെ ഭൂരിഭാഗവും പത്തുപേരുമായി കളിച്ചിട്ടും ചെൽസിയെ സമനിലയിൽ തളച്ച് ആഴ്‌സണൽ. 2-2നാണ് ആഴ്‌സണൽ ചെൽസിയെ സമനിലയിൽ തളച്ചത്. ആഴ്‌സണൽ പ്രതിരോധ താരം ഡേവിഡ് ലൂയിസ് ചുവപ്പ്കാർഡ് കണ്ട മത്സരത്തിൽ രണ്ട് തവണ മത്സരത്തിൽ പിറകിൽ പോയിട്ടും ശക്തമായി തിരിച്ചടിച്ചാണ് ആഴ്‌സണൽ സമനില പിടിച്ചത്.

മത്സരത്തിന്റെ 26മത്തെ മിനുട്ടിൽ മസ്‍താഫിയുടെ മൈനസ് പാസ് പിടിച്ചെടുത്ത് പോസ്റ്റിലേക്ക് കുതിച്ച ടാമി അബ്രഹാമിനെ ഫൗൾ ചെയ്തതിനാണ് ഡേവിഡ് ലൂയിസ് ചുവപ്പ് കാർഡ് കണ്ടത്. തുടർന്ന് ആ ഫൗളിന് റഫറി ചെൽസിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്തു. പെനാൽറ്റിയെടുത്ത ജോർജ്ജിഞ്ഞോ അനായാസം ഗോളാക്കുകയായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ തങ്ങളുടെ ആദ്യ ശ്രമത്തിൽ തന്നെ ആഴ്‌സണൽ സമനില പിടിച്ചു. ചെൽസി കോർണറിൽ നിന്ന് പന്തുമായി കുതിച്ച മാർട്ടിനെല്ലി ആഴ്‌സണലിന് സമനില നേടികൊടുക്കുകയായിരുന്നു.  തുടർന്ന് മത്സരത്തിന്റെ 84മത്തെ മിനുറ്റിൽ അസ്പിലിക്വറ്റയിലൂടെ ഗോളിലൂടെ ചെൽസി ജയിച്ചെന്ന് കരുതിയെങ്കിലും 87ആം മിനുട്ടിൽ ബെല്ലറിൻ ആഴ്‌സണലിന് സമനില നേടികൊടുക്കുകയായിരുന്നു.

Previous articleപെനാൽറ്റി നഷ്ട്ടപെടുത്തിയിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
Next articleപ്രീമിയർ ലീഗിൽ കോണിയും പാമ്പും കളി, നിർണായക ജയവുമായി ബോർമൗത്തും വില്ലയും