പെനാൽറ്റി നഷ്ട്ടപെടുത്തിയിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

Photo: Twitter/@premierleague

പ്രീമിയർ ലീഗിൽ ഷെഫീൽഡ് യൂണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. പകരക്കാരനായി ഇറങ്ങിയ സെർജിയോ അഗ്വേറൊയാണ് സിറ്റിക്ക് വിജയ ഗോൾ നേടിക്കൊടുത്തത്.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ജെസൂസ് നഷ്ട്ടപെടുത്തിയിരുന്നു.  ഷെഫീൽഡ് യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സന്റെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിയെ ആദ്യ പകുതിയിൽ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞത്.

രണ്ടാം പകുതിയിൽ ഷെഫീൽഡ് യുണൈറ്റഡ് കുറച്ചു കൂടെ ഉണർന്നു കളിച്ചെങ്കിലും പകരക്കാരനായി വന്ന അഗ്വേറൊ ഡി ബ്രൂയ്നെയുടെ പാസിൽ നിന്ന് ഗോൾ നേടി സിറ്റിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

Previous articleഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ആഞ്ജലീക്ക കെർബർ
Next articleപത്ത് പേരായി ചുരുങ്ങിയിട്ടും ചെൽസിയെ സമനിലയിൽ തളച്ച് ആഴ്‌സണൽ