ചെൽസിയുടെ യുവ സ്ട്രൈക്കർക്കേറ്റ പരിക്ക് ഗുരുതരം, 9 മാസത്തോളം പുറത്ത്

Newsroom

Picsart 22 12 13 21 56 40 809
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ യുവ സ്ട്രൈക്കർ അർമാണ്ടോ ബ്രോഹക്ക് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. ആസ്റ്റൺ വില്ലക്ക് എതിരായ സൗഹൃദ മത്സരത്തിൽ ആയിരുന്നു ബ്രോഹക്ക് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറി ആണ്. മുട്ടിനേറ്റ പരിക്ക് ചുരുങ്ങിയത് 9 മാസം എങ്കിലും താരം പുറത്ത് ഇരിക്കും എന്നാണ് റിപ്പോർട്ടുകൾ.

Picsart 22 12 13 21 56 51 141

ഈ സീസണിൽ താരം എന്തായാലും കളിക്കില്ല. ബ്രോഹക്ക് പരിക്കേറ്റതോടെ ചെൽസി പുതിയ ഒരു സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ ഉള്ള അവരുടെ ശ്രമങ്ങൾ ശക്തമാക്കും.