ചേമ്പേഴ്സിന് ഈ സീസൺ നഷ്ടമാകും

- Advertisement -

ആഴ്സണൽ താരം കാലം ചാമ്പേഴ്സിന് ഈ സീസണിൽ ഇനി കളിക്കാൻ ആകില്ല. കഴിഞ്ഞ ആഴ്ച ചെൽസിക്ക് എതിരെ ഏറ്റ പരിക്കാണ് ചാമ്പേഴ്സന് പ്രശ്നമായത്. ഇടതു കാൽ മുട്ടിനേറ്റ പരിക്ക് മാറാൻ ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ആഴ്സണൽ ക്ലബ് അറിയിച്ചു. ആറു മാസം മുതൽ ഒമ്പതു മാസം വരെ ചാമ്പേഴ്സിന് പുറത്തിരിക്കേണ്ടി വരും.

ആഴ്സണലിന്റെ സീനിയർ സ്ക്വാഡിൽ ഈ സീസണിൽ ആയിരുന്നു ചാമ്പേഴ്സന് സ്ഥിരമായി അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. സെന്റർ ബാക്കായും റൈറ്റ് ബാക്കുമായുമൊക്കെ ഈ സീസണിൽ മികച്ചു നിൽക്കാനും താരത്തിനായിരുന്നു. ഈ സീസണിൽ ഇനു ചാമ്പേഴ്സ് കളിക്കില്ല എന്ന് ഉറപ്പായതോടെ ഒരു ഡിഫൻസീവ് താരത്തെ ആഴ്സണൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വാങ്ങിയേക്കും.

Advertisement