ഇബ്രാഹിമോവിച് എ സി മിലാനിൽ 21ആം നമ്പർ ജേഴ്സി അണിയും!!

ഇബ്രാഹിമോവിചിന്റെ ഇറ്റലിയിലേക്ക് ഉള്ള മടക്കം ഇന്ന് ഔദ്യോഗികമായി. താരം മിലാനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കി കരാറും ഒപ്പുവെച്ചു. ആറു മാസത്തേക്കുള്ള കരാറാണ് ഇബ്ര ഒപ്പുവെച്ചത്. ഒരു വർഷം കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. നീണ്ട കാലത്തിനു ശേഷം മിലാനിൽ തിരികെയെത്തുന്ന ഇബ്ര 21ആം നമ്പർ ജേഴ്സിയാകും അണിയുക. മുമ്പ് മിലാനിൽ ഉണ്ടായിരുന്നപ്പോൾ 11ആം നമ്പർ ആയിരുന്നു മുമ്പ് മിലാനിൽ ഉണ്ടായിരുന്നപ്പോൾ ഇബ്ര അണിഞ്ഞിരുന്നത്.

എ സി മിലാൻ ആണ് തന്റെ വീടെന്നും. ഇവിടേക്ക് തന്നെ താൻ മടങ്ങി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു എന്നും ഇബ്ര ട്രാൻസ്ഫർ പൂർത്തിയാക്കിയ ശേഷം പറഞ്ഞു. സാൻസിരോയെ വീണ്ടും ആഘോഷങ്ങളിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യം എന്നും ഇബ്ര പറഞ്ഞു. നേരത്തെ എ സി മിലാനു വേണ്ടി കളിച്ചിട്ടുള്ള ഇബ്ര അവർക്ക് ഒപ്പം ലീഗ് കിരീടവും നേടിയിട്ടുണ്ട്. മിലാനു വേണ്ടി 85 മത്സരങ്ങളിൽ നിന്ന് 56 ഗോളുകളും മുമ്പ് ഇബ്ര നേടിയിട്ടുണ്ട്.

Previous articleചേമ്പേഴ്സിന് ഈ സീസൺ നഷ്ടമാകും
Next articleവീണ്ടും ആറു ഗോളുകൾ അടിച്ച് അൽ മദീന ചെർപ്പുളശ്ശേരി