മുൻ എവർട്ടൺ പരിശീലകൻ ഇനി ചൈന ദേശീയ ടീം പരിശീലകൻ

- Advertisement -

ചൈന ഫുട്ബോൾ ടീം പുതിയ പരിശീലകനെ നിയമിച്ചു. മുൻ എവർട്ടൺ താരം ലീ ടൈ ആണ് ചൈനയുടെ പരിശീലകനായി എത്തിയിരിക്കുന്നത്. ഡേവിഡ് മോയിസിനു കീഴിൽ നാലു വർഷത്തോളം എവർട്ടൺ മിഡ്ഫീൽഡിൽ കളിച്ചിട്ടുള്ള താരമാണ് ലി ടൈ. ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം കോച്ചിംഗിലേക്ക് ലി ടൈ തിരിഞ്ഞിരുന്നു. ചൈനക്ക് വേണ്ടി 92 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്.

ലിപ്പി പരിശീലക സ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്കാണ് ലീ എത്തുന്നത്‌ ലിപ്പിക്ക് കീഴിൽ സഹപരിശീലകനായി മുമ്പ് ലി പ്രവർത്തിച്ചിട്ടുണ്ട്. ചൈനീസ് ക്ലവായ എവർഗ്രൻഡെയുടെ സഹപരിശീലകനായി തുടങ്ങിയ ലീ പിന്നീട് അവരുടെ മുഖ്യപരിശീലക്നായി എ എഫ് സി ചാമ്പ്യൻസ് ലീഗ് നേടിയിരുന്നു. അടുത്തിടെ ചൈനീസ് റിസേർവ്സ് ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു.

Advertisement