സെബയോസിന്റെ കരാറും ആഴ്സണൽ പുതുക്കി

- Advertisement -

ലോണടിസ്ഥാനത്തിൽ ആഴ്സണലിൽ കളിക്കുന്ന മധ്യനിര താരം സെബയോസ് തന്റെ ലോൺ കാലാവധി സീസൺ അവസാനം വരെ നീട്ടാൻ സമ്മതിച്ചു. ഈ മാസം അവസാജത്തോടെ കരാർ അവസാനിക്കേണ്ടിയിരുന്ന താരമാണ്. റയൽ മാഡ്രിഡിന്റെ യുവതാരം ഡാനി സെബയോസ് ഈ സീസൺ തുടക്കത്തിലാണ് ലോണടിസ്ഥാനത്തിൽ ആഴ്സണലിൽ എത്തിയത്.

22കാരനായ താരത്തിന്റെ പക്ഷെ ഈ സീസണിൽ വലിയ പ്രകടനങ്ങൾ ഒന്നും നടത്താൻ ആയില്ല. ഈ സീസൺ അവസാനത്തോടെ റയലിലേക്ക് തിരികെ പോകാൻ ആണ് സെബയോസിന്റെ പദ്ധതി. റയലിനായി ഇതുവരെ 56 മത്സരങ്ങൾ കളിച്ച താരമാണ് സെബയോസ്. സ്പെയിൻ അണ്ടർ 21 ടീമിനായും സെബയോസ് മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement