തന്റെ ഭാഗത്ത് നിന്നുള്ള ഉദാസീനത വിലക്കിന് കാരണം – ഷാക്കിബ് അല്‍ ഹസന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബുക്കികള്‍ തന്നെ സമീപിച്ചപ്പോള്‍ താന്‍ വരുത്തിയ ഉദാസീനതയാണ് തന്നെ ഐസിസി വിലക്കുന്നതിന് ഇടയാക്കിയതെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. കഴിഞ്ഞ ഒക്ടോബറിലാണ് താരത്തെ ഐസിസി വിലക്കിയത്. ബുക്കി ദീപക് അഗര്‍വാല്‍ പല തവണ താരത്തെ സമീപിച്ചിരുന്നുവെങ്കിലും അത് യഥാസമയം അറിയിച്ചില്ലെന്നതാണ് ഷാക്കിബിന്റെ വിലക്കിലേക്ക് വഴിതെളിച്ചത്.

തന്നോട് സമ്പര്‍ക്കും പുലര്‍ത്തിയ ദീപകിന്റെ പെരുമാറ്റത്തില്‍ തനിക്ക് സംശയം തോന്നിയത് വളരെ വൈകിയാണെങ്കിലും താന്‍ ഈ വിഷയത്തില്‍ ഉദാസീനമായ നിലപാടാണ് കൈക്കൊണ്ടതെന്ന് ഷാക്കിബ് പറഞ്ഞു. താന്‍ ആന്റി കറപ്ഷന്‍ സംഘത്തെ കണ്ടപ്പോള്‍ വൈകിയാണെങ്കിലും എല്ലാ തെളിവുകളും നല്‍കിയെന്നും ഇല്ലായിരുന്നുവെങ്കില്‍ തന്നെ അഞ്ചോ പത്തോ വര്‍ഷത്തേക്ക് വിലക്കുമായിരുന്നുവെന്നും അല്ലാതെ താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഷാക്കിബ് വ്യക്തമാക്കി.

ഇത്രയും പരിചയമ്പത്തുള്ള താന്‍ ഐസിസിയുടെ വളരെ അധികം ആന്റി കറപ്ഷന്‍ കോഡ് ക്ലാസ്സുകളിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അതെ സമയം താന്‍ അത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് വലിയ തെറ്റാണെന്നും ആരും ഇത്തരത്തിലുള്ള കോളുകളോ സന്ദേശങ്ങളോ നിസ്സാരമായി കണക്കാക്കരുതെന്നും അതാണ് താന്‍ പഠിച്ച വലിയ പാഠമെന്നും ഷാക്കിബ് അറിയിച്ചു.