പ്രീമിയർ ലീഗിലെ മികച്ച താരമായി ബ്രൂണൊ ഫെർണാണ്ടസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നവംബറിലെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് സ്വന്തമാക്കി. പ്രീമിയർ ലീഗിൽ എത്തി മൂന്നാം തവണയാണ് ബ്രൂണോ ഈ പുരസ്കാരത്തിന് അർഹനായിർക്കുന്നത്. നേരത്തെ കഴിഞ്ഞ സീസണ ഫെബ്രുവരിയിലും ജൂണിലും ബ്രൂണൊ ഫെർണാണ്ടസ് ലീഗിലെ മികച്ച താരമായിരുന്നു.

നവംബർ മാസത്തിൽ പ്രീമിയർ ലീഗിൽ ഒരു അസിസ്റ്റും ഒപ്പം നാലു ഗോളും നേടാൻ ബ്രൂണോക്ക് ആയിരുന്നു. ബ്രൂണോയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലെ ലീഗിൽ വലിയ പ്രതീക്ഷ നൽകുന്ന ടീമായി മാറിയിട്ടുണ്ട്. ഇനി ഒരിക്കൽ കൂടെ ഈ പുരസ്കാരം നേടിയാൽ 4 തവണ ഈ പുരസ്കാരം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം എത്താൻ ബ്രൂണൊ ഫെർണാണ്ടസിന് ആകും.