പ്രീമിയർ ലീഗ് കിരീടം നേടിയാൽ മാത്രമേ സന്തോഷമുള്ളൂ എന്ന് ബ്രൂണൊ ഫെർണാണ്ടസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ മൂന്നാം തവണയും പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം നേടി എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ് സന്തോഷവാനല്ല. താൻ ഇംഗ്ലണ്ടിലേക്ക് വന്നത് പ്രീമിയർ ലീഗ് കിരീടം നേടാൻ വേണ്ടിയാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറയുന്നു. ഇതുപോലൊരു ക്ലബിലേക്ക് വന്നത് കിരീടം നേടാൻ സാധ്യത ഉള്ളത് കൊണ്ടും കിരീടം നേടാൻ ആകും എന്ന് വിശ്വാസം ഉള്ളതു കൊണ്ടുമാണ് ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു.

അതുകൊണ്ട് തന്നെ താൻ സന്തോഷവാൻ ആകണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടിയേ തീരു എന്നും പോർച്ചുഗീസ് അറ്റാക്കിങ് താരം പറഞ്ഞു. ഈ സീസണിൽ കിരീടം നേടാൻ സാധ്യത കാണുന്നുണ്ട് എന്നും അതിനായി പരിശ്രമിക്കും എന്നുൻ ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു‌.