“അടുത്ത കളിയിൽ മെച്ചപ്പെടുത്തും എന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല” – ബ്രൂണോ ഫെർണാണ്ടസ്

20201105 222016
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന മത്സരങ്ങളിലെ പ്രകടനങ്ങൾ നിരാശ നൽകുന്നതാണ് എന്ന് സമ്മതിച്ച് യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ്. എവർട്ടണ് എതിരായ മത്സരത്തിൽ ടീം ഇതിനോട് പ്രതികരിക്കേണ്ടതുണ്ട്. എല്ലാം എല്ലാ മത്സര ശേഷവും അടുത്ത മത്സരത്തിൽ മെച്ചപ്പെടുത്തും എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല എന്നും അത് കളത്തിൽ കാണിക്കണം എന്നും അദ്ദേഹം പറഞ്ഞു.

അവസാന രണ്ടു പരാജയങ്ങൾ ടീമിന്റെ ആത്മവിശ്വാസം കുറച്ചിട്ടുണ്ടാകാം എന്നും ബ്രൂണോ പറഞ്ഞു. ഇന്നലെ ബസക്ഷയിറിനോട് തോറ്റു എങ്കിലും ചാമ്പ്യൻസ് ലീഗിൽ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല പൊസിഷനിൽ ആണെന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. എന്നാൽ പ്രീമിയർ ലീഗിൽ ക്ലബ് ആഹ്രഹിക്കുന്നടുത്ത് അല്ല ഉള്ളത് എന്നും ബ്രൂണോ പറഞ്ഞു.

Advertisement