റാംസിക്ക് പരിക്ക്, ഒരു മാസത്തോളം പുറത്ത്

20201105 222551
- Advertisement -

യുവന്റസിന്റെ മധ്യനിര താരം ആരോൺ റാംസി ഒരു മാസത്തോളം പുറത്തിരിക്കും എന്ന് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിൽ ആയിരുന്നു റാംസിക്ക് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ സബ്സ്റ്റിട്യൂട്ട് ചെയ്തിരുന്നു. തുടയിലെ മസിലിനാണ് പരിക്ക് എന്ന് യുവന്റസ് അറിയിച്ചു. സാരമുള്ള പരിക്ക് അല്ല എങ്കിലും 20 മുതൽ 30 ദിവസം വരെ താരം പുറത്ത് ഇരിക്കേണ്ടി വരും.

വെയിൽസിന്റെ ദേശീയ്യ ടീമിൽ നിന്ന് ഇതിനകം തന്നെ റാംസി പിന്മാറിയിട്ടുണ്ട്. ബാഴ്സലോണക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് തിരികെ എത്താൻ ആകും താരം ശ്രമിക്കുക.

Advertisement