Premier League

ബ്രൂണോ ഫെർണാണ്ടസ് ഫോം വീണ്ടെടുക്കും എന്ന് ടെൻ ഹാഗ്

സീസണിൻ്റെ തുടക്കം മോശമാണ് എങ്കികും ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് തൻ്റെ മികച്ച ഫോമിലേക്ക് ഉടൻ തിരിച്ചെത്തുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അവസാന സീസണുകളിൽ എല്ലാം യുണൈറ്റഡിന്റെ പ്രധാന താരമായിരുന്ന ബ്രൂണോ ഈ സീസണിൽ ഇതുവരെ തന്റെ താളം കണ്ടെത്തിയിട്ടില്ല.

Picsart 24 09 27 21 45 33 893

ഈ സീസണിൽ ഫെർണാണ്ടസ് നാല് അസിസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന് ഇതുവരെ ഗോൾ നേടാൻ ആയിട്ടില്ല. എന്നാൽ ബ്രൂണോയുടെ കാര്യത്തിൽ ടെൻ ഹാഗ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. “പ്രീമിയർ ലീഗിൽ തനിക്ക് നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം ഇതിനകം തെളിയിച്ചിട്ടുണ്ട്… ഈ സീസണിൽ അദ്ദേഹം അത്ര ഫോമിലല്ല ർന്ന് എനിക്ക് ബോധ്യമുണ്ട്. അവൻ അതിൽ പ്രതികരിക്കും, അവൻ ഉടൻ ഗോളുകൾ നേടും. അത് 100% ഉറപ്പാണ്, ഇത് ഈ സമയത്തെ പ്രശ്നം മാത്രമാണ്‌.”