മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഫുൾബാക്ക് ബ്രൻഡൻ വില്യംസിന് പുതിയ കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ബ്രൻഡൺ വില്യംസ് ക്ലബുമായി പുതിയ ദീഘകാല കരാർ ഒപ്പുവെച്ചു. 19കാരനായ ഫുൾബാക്ക് 2022 വരെ ക്ലബിൽ തുടരുന്നതിനായുള്ള കരാറാണ് ഒപ്പുവെച്ചത്. 2023ലേക്ക് കരാർ നീട്ടാനും താരത്തിന് സാധിക്കും. ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ് ബ്രാൻഡൺ.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബ്രാൻഡൺ അരങ്ങേറ്റം നടത്തിയിരുന്നു. ഇംഗ്ലീഷ് ലീഗ് കപ്പിൽ റോച്ഡൈലിനെതിരായ മത്സരത്തിലായിരുന്നു ബ്രാൻഡന്റെ അരങ്ങേറ്റം. ആ മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനവും ബ്രൻഡൺ നടത്തി. യൂറോപ്പ ലീഗിലും മാഞ്ചസ്റ്ററിനായി ബ്രൻഡൺ കളിച്ചിരുന്നു. ഇംഗ്ലണ്ട് അണ്ടർ 20 ദേശീയ ടീമിൽ ഉള്ള താരമാണ് ബ്രൻഡൺ.

Previous articleസർഫറാസിന്റെ തൊപ്പി തെറിക്കും, അസ്ഹർ അലി പാകിസ്ഥാൻ നായകനാവും
Next articleഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി