സർഫറാസിന്റെ തൊപ്പി തെറിക്കും, അസ്ഹർ അലി പാകിസ്ഥാൻ നായകനാവും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സർഫറാസ് അഹമ്മദിനെ മാറ്റിയേക്കും. പകരം അസ്ഹർ അലിയെ നായകനാക്കാനാണ് ശ്രമം നടക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്‌വാനാവും ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ. ഏകദിന ക്രിക്കറ്റിൽ മുഹമ്മദ് ഹഫീസിനെയും നായകനാക്കാൻ സാധ്യതയുണ്ട്.

പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിന്റെ പ്രകടനത്തിൽ പരിശീലകൻ മിസ്ബാഹുൽ ഹഖ് തൃപ്തനായിരുന്നില്ല. തുടർന്നാണ് ക്യാപ്റ്റനെ മാറ്റാൻ പാകിസ്ഥാൻ ആലോചിക്കുന്നത്. ക്യാപ്റ്റനായ സർഫറാസ് അഹമ്മദ് ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നില്ലെന്ന് മിസ്ബാഹുൽ ഹഖ് ആരോപിച്ചിരുന്നു.

ലോകകപ്പിൽ  സെമി ഫൈനൽ കാണാതെ പാകിസ്ഥാൻ പുറത്താവുകയും ഈ അടുത്തിടെ കഴിഞ്ഞ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ ശ്രീലങ്കൻ യുവനിരയോട് ഏകപക്ഷീയമായി തോൽക്കുകയും ചെയ്തതോടെയാണ് സർഫറാസ് അഹമ്മദിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ മുറവിളികൾ ഉയർന്നത്.