ബൗൺമൗത്തിന് തിരിച്ചടി, ക്യാപ്റ്റൻ സീസൺ മുഴുവൻ പുറത്ത്

Photo: Twitter/@afcbournemouth
- Advertisement -

ബൗൺമൗത്ത്‌ ക്യാപ്റ്റൻ സൈമൺ ഫ്രാൻസിസിന് പരിക്ക് മൂലം ഈ സീസൺ മുഴുവൻ നഷ്ട്ടമാകും. താരത്തിന്റെ ലിഗ്‌മെന്റിനേറ്റ പരിക്കാണ് തിരിച്ചടിയായത്.  താരത്തിന് ഏകദേശം 9 മാസത്തോളം നഷ്ട്ടപെടുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ മറ്റൊരു ബൗൺമൗത്ത്‌ താരമായ ലൂയിസ് കുക്കും ലിഗ്മെന്റ് ഇഞ്ചുറി കാരണം ടീമിൽ നിന്ന് പുറത്തായിരുന്നു.

വെംബ്ലിയിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിനിടെയാണ് സൈമൺ ഫ്രാൻസിസിന് പരിക്കേറ്റത്. മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് ബൗൺമൗത്ത്‌ പരാജയപ്പെടുകയും ചെയ്തിരുന്നു. ഈ സീസണിൽ ബൗൺമൗത്ത്‌ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ഫ്രാൻസിസിനെ അഭാവം ബൗൺമൗത്തിനു തിരിച്ചടിയാണ്. സീസണിൽ ഇതുവരെ 20 മത്സരങ്ങൾ ഫ്രാൻസിസ് ബൗൺമൗത്തിന് വേണ്ടി കളിച്ചിട്ടുണ്ട്.

Advertisement