ബ്രസീലിയൻ താരം റൊബീഞ്ഞ്യോ തുർക്കിയിലേക്ക്

- Advertisement -

ബ്രസീലിയൻ താരം റൊബീഞ്ഞ്യോ തുർക്കിയിലേക്ക്. ടർക്കിഷ് സൂപ്പർ ലീഗ് ടീമായ ഇസ്താംബുൾ ബെസെക്സെഹിറാണ് റൊബീഞ്ഞ്യോയെ സ്വന്തമാക്കിയിരിക്കുന്നത്. 34 കാരനായ റൊബീഞ്ഞ്യോ ആർദ തുറാന് പിന്നാലെയാണ് ഇഷ്ടമ്പുള്ളിൽ എത്തുന്നത്. റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ സിറ്റിയിലും എ സി മിലാനിലും കളിച്ചിട്ടുള്ള റൊബീഞ്ഞ്യോ സാന്റോസിലൂടെയാണ് കളിയാരംഭിക്കുന്നത്.

ടർക്കിഷ് ക്ലബായ സിവാസ്സ്പോറിൽ നിന്നുമാണ് ബെസെക്സെഹിറിലേക്കെത്തുന്നത്. സൂപ്പർ ലീഗിൽ 18 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചു. ബ്രസീലിനു വേണ്ടി രണ്ടു ലോകകപ്പുകളിൽ കളിച്ച റൊബീഞ്ഞ്യോ കോപ്പ അമേരിക്കയും രണ്ടു കോൺഫെഡറേഷൻസ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്.

Advertisement