മോഹൻ ബഗാനെതിരെ നെരോകക്ക് ജയം, ലീഗിൽ രണ്ടാം സ്ഥാനത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പോയിന്റ് പട്ടികയിൽ മുന്നേറാൻ ലക്‌ഷ്യം വെച്ച് ഇറങ്ങിയ മോഹൻ ബഗാന് തിരിച്ചടി. ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നേരൊകയാണ് മോഹനെ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനും നേരൊകക്കായി.

സ്വന്തം ഗ്രൗണ്ടിൽ ആദ്യ പകുതിയിൽ നേരൊകയാണ് ആദ്യം ഗോൾ നേടിയത്. മുൻ മോഹൻ ബഗാൻ താരം കൂടിയായ എഡ്‌വാർഡോ പെരേരയാണ് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ച് വന്ന മോഹൻ ബഗാൻ ഹെൻറി കിസെക്കയിലൂടെ സമനില പിടിക്കുകയായിരുന്നു. എന്നാൽ മോഹൻ ബഗാന്റെ സന്തോഷത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ആറ് മിനുട്ടിന് ശേഷം മോഹൻ ബഗാൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ആര്യൻ വില്യംസ് നേരൊകക്ക് ഗോൾ നേടി കൊടുക്കുകയായിരുന്നു. മത്സരത്തിൽ ലീഡ് നേടിയതോടെ പ്രതിരോധം ശക്തമാക്കിയ നേരൊക വിജയം പിടിച്ചെടുക്കുകയായിരുന്നു.