പുതുവർഷത്തിൽ ഗണ്ണേഴ്‌സിന്റെ ഗോൾ വെടിക്കെട്ട്

na

Download the Fanport app now!
Appstore Badge
Google Play Badge 1

എമിറേറ്റ്സിൽ ഫുൾഹാമിനെ തകർത്ത് ആഴ്സണൽ പുതുവർഷം ഗംഭീരമാക്കി. 4-1 ന്റെ കൂറ്റൻ ജയത്തോടെ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്താൻ അവർക്കായി. ലിവർപൂളിന് എതിരായ തോൽവിക്ക് ശേഷം ജയം അനിവാര്യമായ മത്സരത്തിൽ രണ്ടാം പകുതിയിൽ നടത്തിയ മികച്ച പ്രകടനമാണ് ഗണ്ണേഴ്‌സിന് ജയം ഒരുക്കിയത്.

ആദ്യ പകുതിയിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ആഴ്സണലിന് ലഭിച്ചത്. സിസേനയോണിലൂടെ ലഭിച്ച മികച്ച രണ്ട് അവസരങ്ങൾ താരം നഷ്ടപ്പെടുത്തിയത് ആഴ്സണലിന് ആശ്വാസമായി. പക്ഷെ പിന്നീട് ശാക്കയിലൂടെ ആഴ്സണൽ ലീഡ് സ്വന്തമാക്കി. പിന്നീടും ഏതാനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഫുൾഹാം ഗോളി റിക്കോയുടെ മികച്ച സേവുകൾ തടസ്സമായി.

രണ്ടാം പകുതിയിൽ മനോഹരമായ നീക്കത്തിന് ഒടുവിൽ ലകസറ്റിലൂടെ ആഴ്സണൽ ലീഡ് രണ്ടാക്കി ഉയർത്തി. ഇതോടെ റനിയേരി ഫോസു മെൻസ, കമാര, സേറി എന്നിവരെ കളത്തിൽ ഇറക്കി. ഏറെ വൈകാതെ കമാറയിലൂടെ ഫുൾഹാം ഒരു ഗോൾ മടക്കി കളിയുടെ അവസാന 20 മിനുട്ടുകളിൽ ഫുൾഹാം പ്രതീക്ഷകൾ നിലനിർത്തി. പക്ഷെ പിന്നീട് ഫുൾ ഹാം പ്രതീക്ഷകളെ തകർത്ത് റംസിയും ഒബമയെങ്ങും ആഴ്സണലിനായി ഗോളുകൾ നേടിയതോടെ 4-1 ന്റെ കൂറ്റൻ ജയത്തോടെ ആഴ്സണൽ 2019 ന് തുടക്കം കുറിച്ചു.