അവസാനം വരെ ശ്രമിക്കാൻ ആഴ്‌സണൽ! ഡഗ്ലസ് ലൂയിസിന് ആയി വില്ലക്ക് മുന്നിൽ മൂന്നാം ഓഫർ

Wasim Akram

ആസ്റ്റൺ വില്ലയുടെ ബ്രസീലിയൻ മധ്യനിര താരത്തിന് ആയുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാവാതെ ആഴ്‌സണൽ. താരത്തെ വിൽക്കാൻ ഇല്ല എന്നു വില്ല പറഞ്ഞിട്ടും താരത്തിന് ആയി ഡെഡ്ലൈൻ ദിനം മൂന്നാം ഓഫർ മുന്നോട്ടു വച്ചിരിക്കുക ആണ് ഗണ്ണേഴ്സ്.

നേരത്തെ 23 മില്യൺ യൂറോ ഓഫർ മുന്നോട്ട് വെച്ച ആഴ്‌സണൽ ഇത്തവണ 25 മില്യൺ ഓഫർ ആണ് മുന്നോട്ട് വച്ചത്‌. നേരത്തെ രണ്ടു ഓഫറുകളും വില്ല നിരസിച്ചിരുന്നു. അതേസമയം ആഴ്‌സണലിൽ പോവാൻ താൽപ്പര്യം പ്രകടിപ്പിച്ച ലൂയിസ് ടീം വിടാനുള്ള ശ്രമം ആണ് നടത്തുന്നത്. എന്നാൽ വില്ല താരത്തെ വിട്ട് കൊടുക്കുമോ എന്നു കണ്ടറിയാം.