ബ്രസീലിയൻ താരം ആർതുർ ഇനി ലിവർപൂൾ മിഡ്ഫീൽഡിൽ

20220902 025200

ലിവർപൂൾ ആർതുർ മെലോയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുവന്റസ് താരം ആർതുറിനെ ലിവർപൂൾ ലോണിൽ ആണ് സ്വന്തമാക്കിയത്. ലോൺ തുക ആയി 4.5 മില്യൺ യൂറോ ലിവർപൂൾ യുവന്റസിന് നൽകും. ഈ സീസൺ അവസാനം 37 മില്യൺ നൽകി താരത്തെ ലിവർപൂളിന് സ്വന്തമാക്കാൻ ആകും.

20220902 025155

ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിലാണ് ലിവർപൂൾ ഈ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. മുമ്പ് ബാഴ്സലോണക്ക് ഒപ്പം ലാലിഗയിൽ തിളങ്ങിയിട്ടുള്ള താരമാണ് ആർതുർ. ആർതുർ കഴിഞ്ഞ ജനുവരിയിലും യുവന്റസ് വിടാൻ ശ്രമിച്ചിരുന്നു എങ്കിലും അന്ന് യുവന്റസ് താരത്തെ ക്ലബ് വിടാൻ അനുവദിച്ചിരുന്നില്ല.

മൂന്ന് സീസൺ മുമ്പ് ബാഴ്സലോണയിൽ നിന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നു ആർതുർ യുവന്റസിൽ എത്തിയത്. എന്നാൽ പരിക്കും ഫോമില്ലായ്മയും കാരണം താരത്തിന് തന്റെ മികവ് ഇറ്റലിയിൽ തെളിയിക്കാൻ ഇതുവരെ ആയിട്ടില്ല. ഇംഗ്ലണ്ടിൽ തന്റെ കരിയർ നേരെ ആക്കാൻ ആകും എന്ന് ആർതുർ വിശ്വസിക്കുന്നു.