ഫ്രഞ്ച് ക്ലബിൽ നിന്നു മറ്റൊരു താരം കൂടി ഫോറസ്റ്റിൽ, സെർജ് ഓറിയറിന് ആയിട്ടും നോട്ടിങ്ഹാം ഫോറസ്റ്റ് രംഗത്ത്

Wasim Akram

20220902 021710

ഈ ട്രാൻസ്ഫർ വിപണിയിൽ എല്ലാവരെയും ഞെട്ടിച്ച ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റ് തന്നെയാണ്. രണ്ടു പതിറ്റാണ്ടിന് ശേഷം പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ അവർ ഇതിനകം 20 താരങ്ങളെയാണ് പുതുതായി ടീമിൽ എത്തിച്ചത്. അതിനു പിറകെ 21 മതായി റെന്നെഴ്‌സ് താരം ലോയിക് ബേഡിനേയും അവർ ടീമിൽ എത്തിച്ചു.

നോട്ടിങ്ഹാം ഫോറസ്റ്റ്

ലോണിൽ എത്തിച്ച താരത്തെ അടുത്ത സീസണിൽ 12 മില്യൺ യൂറോ നൽകി സ്വന്തമാക്കാനും വ്യവസ്ഥയുണ്ട്. താരത്തിന് പിന്നാലെ ലോണിൽ ചെൽസി താരം ബാറ്റ്ഷുവായിയുടെ വരവും ഫോറസ്റ്റ് ഉടൻ പ്രഖ്യാപിക്കും. ഇതിനു പിറകെ വിസയും വർക്ക് പെർമിറ്റും ലഭിക്കുക ആണെങ്കിൽ ഫ്രീ ഏജന്റ് ആയി സെർജ് ഓറിയറിനെ ടീമിൽ എത്തിക്കാനും ഫോറസ്റ്റ് ശ്രമിക്കുന്നുണ്ട്. ഇത് കൂടി നടന്നാൽ ഈ ട്രാൻസ്ഫർ വിപണിയിൽ ടീമിൽ എത്തിക്കുന്ന 23 മത്തെ താരമാവും ഓറിയർ.