മികച്ച പ്രകടനം, പക്ഷെ ആഴ്സണലിന് ജയം മാത്രം ഇല്ല

മികച്ച പ്രകടനം നടത്തിയിട്ടും ജയം സ്വന്തമാകാനാകാതെ ആഴ്സണൽ. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട അവർക്ക് 1-1 ന്റെ സമനില നേടാൻ മാത്രമാണ് സാധിച്ചത്. ഇതോടെ 29 പോയിന്റ് ഉള്ള ആഴ്സണൽ പത്താം സ്ഥാനത്താണ്. ഷെഫീൽഡ് 33 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

കളിയുടെ ആദ്യ പകുതിയിൽ യുവ താരം ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളിൽ ലീഡ് എടുത്ത ആഴ്സണലിന് ആ ലീഡ് 83 ആം മിനുട്ട് വരെ നിലനിർത്താൻ സാധിച്ചു. പക്ഷെ 83 ആം മിനുട്ടിൽ ഫ്ലെകിന്റെ ഫിനിഷ് ആഴ്സണലിന് വിലപ്പെട്ട 2 പോയിന്റുകൾ ആണ് നഷ്ടമാക്കിയത്. നേരത്തെ ആഴ്സണലിന് പെനാൽറ്റി ലഭിച്ചങ്കിലും VAR തീരുമാനം മാറ്റിയതും തിരിച്ചടിയായി.

Previous articleസുരക്ഷാ പ്രശ്നങ്ങൾക്കിടെ പാകിസ്ഥാൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്
Next article6 വിക്കറ്റിന്റെ ആധികാരിക വിജയത്തോടെ പിറ്റ്സ് ബ്ലാക്ക്