അർണാടോവിച് നീണ്ടകാലം പുറത്ത്

- Advertisement -

വെസ്റ്റ് ഹാം താരം അർണാടോവിച് നീണ്ട കാലം പുറത്ത് ഇരിക്കും. താരം തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പറഞ്ഞത്. ഇന്നലെ കാർഡിഫ് സിറ്റിക്കെതിരായ മത്സരത്തിൽ അർണാടോവിചിന് പരിക്കേറ്റിരുന്നു. ആ പരിക്ക് സാരമുള്ളതാണെന്ന് ക്ലബും അറിയിച്ചിരുന്നു. മാസങ്ങളോളം താരം പുറത്ത് ഇരിക്കേണ്ടി വന്നേക്കും. വെസ്റ്റ് ഹാം യുണൈറ്റഡിന് ഇത് വൻ തിരിച്ചടി തന്നെയാകും.

സീസൺ മോശം രീതിയിൽ തുടങ്ങിയ വെസ്റ്റ് ഹാം ഇപ്പോഴാണ് ഒരു തരത്തിൽ ലീഗിൽ താളം കണ്ടെത്തി വന്നത്. അപ്പോഴാണ് അവരുടെ ഏറ്റവും മികച്ച താരത്തിന് പരിക്കേൽക്കുന്നത്. ഇന്നലെ കാർഡിഫിനെതിരെ 3-1ന് വിജയിച്ച വെസ്റ്റ് ഹാം ലീഗിൽ 12ആം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

Advertisement