മെസ്സിയല്ല മറഡോണയാണ് ലോകം കണ്ട മികച്ച താരമെന്ന് പെലെ

- Advertisement -

ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ അർജന്റീന താരം മറഡോണ മെസ്സിക്ക് മുകളിൽ ആണെന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ. മെസ്സിയാണോ ലോകത്തെ മികച്ച താരം എന്ന ചോദ്യത്തിനായിരുന്നു തന്റെ അഭിപ്രായം പെലെ പറഞ്ഞത്. മെസ്സിയെ താൻ ലോകത്തെ മികച്ച താരമായി കരുതുന്നില്ല എന്ന് പെലെ പറഞ്ഞു. മെസ്സിക്ക് ഒരു കാലു കൊണ്ട് മാത്രമെ കളിക്കാൻ ആവു എന്നും അത് ഒരു കുറവായി താൻ കാണുന്നു എന്നും പെലെ പറഞ്ഞു.

മറഡോണ മെസ്സിയെക്കാൾ മികച്ചതാണോ എന്ന് ചോദിച്ചാൽ തീർച്ചയായും ആണ്. മെസ്സിയെക്കാൾ ഏറെ ഏറെ മുന്നിലാണ് മറഡോണ, പെലെ പറഞ്ഞു. മുമ്പും മെസ്സിയെ വിമർശിച്ച് പെലെ എത്തിയിരുന്നു. ലോക ഫുട്ബോൾ കണ്ട മികച്ച താരങ്ങളിൽ ഒന്നായ പെലെ നെയ്മറിന്റെ ഡൈവിംഗിനെയും വിമർശിച്ചിരിന്നു.

Advertisement