സെവിയ്യക്ക് എതിരെ ഏകപക്ഷീയ ജയവുമായി ബാഴ്സലോണ വനിതകൾ

- Advertisement -

വനിതാ ലാലിഗയിൽ ബാഴ്സലോണ വനിതകൾക്ക് ഗംഭീര വിജയം. ഇന്ന് സെവിയ്യയെ ആണ് ബാഴ്സ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം. അലക്സിയ ആണ് ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത്. 33ആം മിനുട്ടിലും 56ആ മിനുട്ടിലും ആയിരുന്നു അലക്സിയയുടെ ഗോളുകൾ.

ഇന്നത്തെ വിജയം താൽക്കാലികമായി ബാഴ്സയെ ലീഗിൽ ഒന്നാമത് എത്തിച്ചു. 12 മത്സരങ്ങളിൽ നിന്ന് 32 പോയ്ന്റാണ് ബാഴ്സക്ക് ഇപ്പോൾ ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡ് 30 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

Advertisement