ഏഞ്ചൽ ഗോമസിന് വൻ ഓഫർ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ താരം ഏഞ്ചൽ ഗോമസ് ക്ലബ് വിട്ട് പോകാതിരിക്കാൻ അവസാനം വലിയ ഓഫർ തന്നെ നൽകിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രതിവർഷം 1.5 മില്യൺ പൗണ്ട് വേതനമായി ലഭിക്കുന്ന ഓഫറാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയിരിക്കുന്നത്. ഈ കരാർ താരം അംഗീകരിക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറെ പ്രതീക്ഷയുള്ള താരമാണ് ഗോമസ്.

കരാറിന്റെ അവസാന കാലത്തുള്ള ഏഞ്ചൽ ഗോമസ് ഇനിയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കാത്തത് ക്ലബിന് വലിയ ആശങ്ക നൽകിയിരുന്നു. ഗോമസിനെ സ്വന്തമാക്കാൻ ചെൽസി, ആഴ്സണൽ, ബാഴ്സലോണ, ഡോർട്മുണ്ട് എന്നിവർ ഒക്കെ രംഗത്തുമുണ്ടായിരുന്നു. എന്നാൽ പുതിയ ഓഫറോടെ താരം യുണൈറ്റഡിന്റെ ഭാഗമായി നിൽക്കും എന്ന പ്രതീക്ഷ വന്നു.

ക്ലബിന്റെ അക്കാദമിയിലെ ഏറ്റവും വലിയ ടാലന്റായാണ് ഗോമസിനെ കണക്കാക്കുന്നത്. പക്ഷെ അധികം അവസരങ്ങൾ ഗോമസിന് ലഭിക്കാത്തതിനാൽ ആണ് താരം ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കാൻ മടിക്കാൻ കാരണം. ആഴ്ചയിൽ 30000 പൗണ്ട് ആയിരിക്കും ഗോമസിന് ഈ പുതിയ കരാർ കൊണ്ട് ലഭിക്കുക.

Previous articleമാർട്ടിനെസിനെ വിൽക്കില്ല എന്ന് ഇന്റർ, വേണമെങ്കിൽ റിലീസ് ക്ലോസ് നൽകാം
Next articleചെസ്സും ക്രിക്കറ്റും ഒരേ സമയം കളിക്കാനാകില്ല, അതിനാല്‍ തന്നെ ക്രിക്കറ്റിന് പ്രാധാന്യം കൊടുത്തു – ചഹാല്‍