മാർട്ടിനെസിനെ വിൽക്കില്ല എന്ന് ഇന്റർ, വേണമെങ്കിൽ റിലീസ് ക്ലോസ് നൽകാം

- Advertisement -

ഇന്റർ മിലാന്റെ യുവ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസിനെ ഒരു വിധത്തിലും വിൽക്കില്ല എന്ന് ഇന്റർ മിലാൻ. മാർട്ടിനെസ് ക്ലബിന്റെ പ്രധാന ഭാഗമാണ്. ക്ലബിന് മാർട്ടിനെസിൽ വലിയ പ്രതീക്ഷയും ഉണ്ട്. അതുകൊണ്ട് തന്നെ താരത്തെ ക്ലബിൽ നിലനിർത്തി കൊണ്ട് ടീമിനെ ശക്തമാക്കാൻ ആണ് ഇന്റർ മിലാൻ ഉദ്ദേശിക്കുന്നത് എന്ന് ഇന്റർ മിലാന്റെ സ്പോർടിങ് ഡയറക്ടർ പിയേറോ ഒസിലിയോ പറഞ്ഞു.

ഇന്റർ ഒരു കാരണവശാലും മാർട്ടിനെസിനെ വിൽക്കില്ല. എന്നാൽ മാർട്ടിനെസിന് റിലീസ് ക്ലോസ് ഉണ്ട്. അത് നൽകി ക്ലബുകൾക്ക് മാർട്ടിനെസിനെ സ്വന്തമാക്കാൻ കഴിയും ഒസിലിയോ പറഞ്ഞു. 111 മില്യൺ യൂറോ ആണ് മാർട്ടിനെസിന്റെ റിലീസ് ക്ലോസ്. മാർട്ടിനെസിനായുള്ള ഈ റിലീസ് ക്ലോസ് ജൂലൈ 15നേക്ക് അവസാനിക്കും എന്നും സ്പോർടിംഗ് ഡയറക്ടർ പറഞ്ഞു. ബാഴ്സലോണയാണ് മാർട്ടിനെസിനായി സജീവമായി രംഗത്ത് ഉള്ളത് എന്നും അദ്ദേഹം സമ്മതിച്ചു. ബാഴ്സലോണയോടും ഇത് മാത്രമേ പറയാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Advertisement