“മാഞ്ചസ്റ്റർ സിറ്റിയാണ് മെസ്സിക്ക് അനുയോജ്യമായ ടീം”

Barcelona Messi Argentina Zabeletta
- Advertisement -

ബാഴ്‌സലോണ താരം ലയണൽ മെസ്സിക്ക് അനുയോജ്യമായ ടീമാണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് മുൻ സിറ്റി പ്രതിരോധ താരം സബലേറ്റ. അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സിയോടൊപ്പം ഒരുമിച്ച് കളിച്ചിട്ടുള്ള താരമാണ് മെസ്സി.

നിലവിൽ ബാഴ്‌സലോണയിൽ മെസ്സിക്ക് ഫുട്ബോളിനെ ആസ്വദിക്കാൻ കഴിയുന്നില്ലെന്നും സബലേറ്റ പറഞ്ഞു. ബാഴ്‌സലോണയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് മെസ്സി അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിട്ടേക്കുമെന്ന വർത്തകൾക്കിടയിലാണ് സബലേറ്റയുടെ പ്രതികരണം.

നിലവിൽ ബാഴ്‌സലോണ ടീം നല്ല രീതിയിൽ കളിക്കുന്നില്ലെന്നും അത്കൊണ്ട് തന്നെ ബാഴ്‌സലോണയിൽ മെസ്സി സന്തുഷ്ടനല്ലെന്നും സബലേറ്റ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറൊ മെസ്സിയുടെ അടുത്ത സുഹൃത്താണെന്നും സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള മെസ്സിയെ മുൻപ് പരിശീലിപ്പിച്ചിട്ടുണ്ടെന്നും സബലേറ്റ പറഞ്ഞു.

ബാഴ്‌സലോണയിൽ നിന്ന് പുറത്തുപോവാൻ മെസ്സി തീരുമാനിക്കുകയാണെങ്കിൽ, വേറെ ഒരു ലീഗിലും ഒരു രാജ്യത്തും മെസ്സി കളിയ്ക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയാവും മെസ്സിക്ക് ഏറ്റവും അനുയോജ്യമെന്നും സബലേറ്റ പറഞ്ഞു.

Advertisement