എല്ലാവിടെയും കൊറോണ വില്ലൻ, പോർട്ടോയിൽ കൊറോണ ഹീറോ!!

- Advertisement -

എല്ലാവിടെയും കൊറോണ വില്ലനാകുമ്പോൾ പോർട്ടോയ്ക്ക് കൊറോണ ഹീറോ ആവുകയാണ്.
കൊറോണ കാരണം നീണ്ട കാലം ഫുട്ബോൾ നിർത്തിവെച്ച ശേഷം പുനരാരംഭിച്ച രണ്ടാം മത്സരത്തിലും പോർട്ടോയ്ക്ക് വേണ്ടി ഗോളടിച്ചത് കൊറോണ. ജീസസ് കൊറോണയാണ് ഇന്നലെ പോർട്ടോയുടെ വിജയം ഉറപ്പിച്ച ഗോൾ നേടിയത്‌. മരിറ്റിമോയെ നേടിയ പോർട്ടോ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്.

കളി തുടങ്ങി ആറാം മിനുട്ടിൽ ആയിരുന്നു കൊറോണയുടെ ഗോൾ‌. കഴിഞ്ഞ മത്സരത്തിൽ ഫമാലികായോക്ക് എതിരെയും കൊറോണ ഗോൾ നേടിയിരുന്നു‌. ഈ ജയം പോർട്ടോയ്ക്ക് ഒന്നാം സ്ഥാനത്ത് രണ്ട് പോയന്റിന്റെ ലീഡ് നൽകി. 26 മത്സരത്തിൽ നിന്നായി 63 പോയന്റാണ് പോർട്ടോയ്ക്ക് ഉള്ളത്. രണ്ടാമതുള്ള ബെൻഫികയ്ക്ക് 61പോയന്റാണുള്ളത്. ബെൻഫിക ഇന്നലെ സമനില വഴങ്ങിയിരുന്നു.

Advertisement