പോലീസ് ഫുട്‌ബോള്‍ ജേതാക്കള്‍ ഇതുവരെ 

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം:  ആദ്യമായി ബിഎന്‍ മല്ലിക് പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് 1952ലാണ് ആരംഭിച്ചത്. അതു കൊണ്ട് തന്നെ ജേതാക്കളുടേയോ മറ്റോ വിവരങ്ങള്‍ 1990ന് മുമ്പ്  ലഭ്യമല്ല.  പഞ്ചാബിലെ കരുത്തരായ ബിഎസ്എഫ് 25 തവണ ജേതാക്കളായിട്ടുണ്ട.   കേരള പോലീസ് അഞ്ചുതവണ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. അവസാനമായി 2013ലായിരുന്നു നേട്ടം. കേരള പോലീസിന്റെ നല്ലനാളുകള്‍ക്ക് ശേഷം പഞ്ചാബ് സംസ്ഥാനത്തിന്റെ കുത്തകയാണ് ബി എന്‍ മല്ലിക് ട്രോഫി. ബിഎസ്എഫ്,പഞ്ചാബ് പോലീസ് ടീമുകളാണ് ഫൈനലിലെത്തുന്നത്. കേരളത്തില്‍ നാലാം തവണയാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.  മലപ്പുറം ജില്ലയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ ആള്‍ ഇന്ത്യാ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. 

വര്‍ഷം-ജേതാക്കള്‍

1990 കേരള പോലീസ്   

1991 കേരള പോലീസ്

1993 കേരള പോലീസ്

1998 കേരള പോലീസ് 

2001 ബിഎസ്എഫ്-കെഎസ്പി (സംയുക്ത ജേതാക്കള്‍)

2002 ബിഎസ്എഫ്    

2003 ബിഎസ്എഫ് 

2004 ബിഎസ്എഫ് 

2005 ബിഎസ്എഫ് 

2007 മണിപ്പൂര്‍ പോലീസ്

2008 ബിഎസ്എഫ് 

2009 പഞ്ചാബ് പോലീസ്

2010 ബിഎസ്എഫ്

2011 ആസാം പോലീസ്

2012 ആസാം റൈഫിള്‍സ്

2013-കേരള പോലീസ്

2014-ബിഎസ്എഫ്

2015 പഞ്ചാബ് പോലീസ്

2016-ബിഎസ്എഫ്

2017 ബിഎസ്എഫ്

2018-19  — ??????